Categories
General

ഊമൻകുത്ത്

പണ്ട് ഇല്ലങ്ങളിൽ ഉണ്ടാക്കിയിരുന്ന ഒരു 4 മണി പലഹാരമാണിത് ഉരലിൽ ഇടിച്ചാണുണ്ടാക്കേണ്ടത്. ചെറിയ ഒരു മാറ്റം വരുത്തി ഇങ്ങനെ ഉണ്ടാക്കാം.ഊമൻ കുത്തടങ്ങിയ മലർ (തെരയാത്ത മലർ എന്നർത്ഥം) – 2 ഗ്ലാസ്റ്റ് തേങ്ങാ പൂൾ – അര മുറി – ശർക്കര 2 അച്ച്
ഇതെല്ലാം കൂടി മിക്സിയിൽ അടിച്ചാൽ ഊമൻകുത്തായി

Categories
ഓപ്പോൾമാർ

കുന്നത്തച്ചമ്മൾ

കുന്നത്തെ കേശവൻ നമ്പൂതിരിയാണ് ഈ അച്ചമ്മളെ വേട്ടത് ‘ഞങ്ങളുടെ അമ്മാവൻ കയാണ് അദ്ദേഹം. അത്യാവശ്യം കൃഷി. അമ്പലത്തിൽ ശാന്തി’ ലളിത ജീവിതം പഞ്ചപാണ്ഡവൻ മാരായി 5 മക്കൾ കൂടെ ‘കുട്ടികളുടെ ഭക്ഷണത്തിനും, വിദ്യാഭ്യാസത്തിനുമായി മറ്റു അമ്മ വൻ മാരുടെ ഒപ്പമെത്താൻ നല്ലവണ്ണം കഷ്ടപ്പെട്ടിട്ടുണ്ട്. അമ്മാവൻ ഇടയ്ക്കു ദെ ഹണ്ണത്തിനും പോയിരുന്നു’ അനാവശ്യ ചില വുകൾ അച്ചമ്മൾ തന്നെ ശ്രദ്ധിച്ചിരുന്നു.നാലച്ചമ്മളേരിൽ സ്വഭാവം, കൊണ്ടും, സമ്പത്തുകൊണ്ടും സാധു ആയിരുന്നു.കൂടുതൽ സംസാരിക്കുന്ന കൂട്ടത്തിലല്ല’ സ്കൂൾ പൂട്ടിയാൽ കടികളെയും കൊണ്ട് ഏതാണ്ട് ഒരു മാസം ഇല്ലത്തു വന്ന് നിൽക്കും.ഇല്ലായ്മ പുറത്തറിയിക്കാതെ ജീവിക്കാൻ വശമാണ്.അച്ചമ്മളുടെ ഏട്ടത്തി മാരും, അനിയന്മാരും പലപ്പോ ഴായി ചെറിയ ചെറിയ സഹായങ്ങൾ ‘ ചെയ്’തിട്ടുണ്ട്.

എവിടെ വെച്ചു കണ്ടാലും പ്രത്യേക പരിഗണന ഞങ്ങൾക്കു തന്നിരുന്നു. ആരെങ്കിലും വന്ന് വർത്തമാനങ്ങൾ പറയുമ്പോൾ നിശ്ശബ്ദമായി കേൾക്കാനും -അതേ ….’ അതേ .. ”’ അതേ …” എന്ന് മറുപടി കൊടുക്കാനും പറ്റുക എന്ന ഗുണം ചുരുക്കം ചിലരി ലേ ഉണ്ടാകുiഅതച്ചമ്മൾക്കുണ്ടായിരുന്നു.

Categories
ഓപ്പോൾമാർ

കപ്ലിങ്ങാട്ടെ അച്ചമ്മൾ

വർഷത്തിൽ ചുരുങ്ങിയത് 3 തവണയെങ്കിലും ഇല്ലത്തേയ്ക്കു വരാറുള്ള അച്ചമ്മൾ ‘ വരുമ്പോഴെല്ലാം ചോക്ലേറ്റായിട്ടും, ബിസ്ക്കറ്റായിട്ടും എന്തെങ്കിലും ഒരു മധുരം ഞങ്ങൾക്കായി കൊണ്ടുവരും. അതു കൊണ്ടു തന്നെയാകാം കപ്ലിങ്ങാട്ടെ മഹളായ ആ അച്ചമ്മളെ കൂടുതൽ ഇഷ്ടപ്പെട്ട തൂം. മാത്രമല്ല വലിയ അമ്മയുടെ ഇല്ലം കൂടിയാണല്ലോ. ഞങ്ങൾ ഇടക്കിടക്ക് കപ്ളിങ്ങാട്ടേക്കു പോകാറുമുണ്ട്.
രാവിലെ 6 മണിക്ക് തന്നെ ഇറങ്ങി.ബസ്സുകിട്ടാൻ വട്ടൊള്ളി സെൻ്ററിലെത്തണം.പാലക്കാടേക്ക് പോകുന്നGBT ബസ്സാണ്.കണ്ടക്ടർ ഞങ്ങളെ പിടിച്ചു കയറ്റി.വലിയ അമ്മയ്ക്കു സീറ്റുകിട്ടി. പുതുശ്ശേരി കയറ്റത്തിൽ ബസ്സു് നിർത്തി ‘ഞങ്ങൾ ഇറങ്ങി വിശാലമായ പാടത്തേക്ക്. കുറെ നടക്കണം. കൂട്ടുകുടുംബമായിരുന്നു. 1941ൽ ഭാഗം വെച്ച് പിരിഞ്ഞു. തറവാട്‌ അമ്മയുടെ വലിയ ഓപ്പയ്ക്കുള്ളതാണ്.രാവിലത്തെ ചായ കഴിഞ്ഞു മoത്തിലേക്ക് ‘അച്ചമ്മളും മറ്റും അവിടെയാണ്.അതും നാലുകെട്ടുപുര തന്നെ. സൗകര്യങ്ങൾ കുറവായിരുന്നു.1965 ൽ നിലവിലുള്ള പുര പൊളിച്ചു ചെറിയ സൗകര്യങ്ങളുള്ളത് പണി തു- ആകാലത്ത് തൃശൂരിൽ വാടകയ്ക്ക് താമസിച്ചു.’ പുതിയ പുരയിൽ നല്ല സൗകര്യങ്ങൾ: ‘ആ ഭാഗത്ത് സിനിമാ ഷൂട്ടിങ്ങ് ധാരാളം ഉണ്ടാകാറുണ്ട്. ഞങ്ങളയും ഒരു ദിവസം ഷൂട്ടിങ്ങ് കാണാൻ കൊണ്ടുപോയി.

വൈകുന്നേരം അമ്പലക്കുളത്തിൽ കുളിച്ച് അമ്പലത്തിലേക്ക്.അച്ചമ്മൾ കൂടെ വരും. അമ്പലത്തിൻ്റെ പഴയ ചരിത്രം തൊഴുതു മടങ്ങുന്നതിനിടയിൽ വിവരിച്ചു തരും. അമ്പലത്തിൽ വെച്ച് വൈ രിശ്ശീരി അമ്മയെ കണ്ടു. അച്ചമ്മളുടെ ഫ്രണ്ടാണെന്ന് അമ്മിണി ഓപ്പോളാണ് പറഞ്ഞത്…
ഒരുപാടു കഷ്ടപ്പെട്ടിട്ടുണ്ടെങ്കലും അസാദ്ധ്യമായ മനോധൈര്യമുണ്ടായിരുന്നു അച്ചമ്മൾക്ക് .ഒരു മാതൃകാ കുടുംബിനി കുടി ആയിരുന്നു.

അറുപതുകളിൽ ഒരിക്കൽ കപ്ലിങ്ങാട്ടു പോയപ്പോൾ ഇവരുടെ തൊട്ടടുത്ത് താമസിക്കുന്ന വല്യച്ഛൻ്റെ ഇല്ല ത്തു പോയി .ബംഗ്ലാവ് എന്നാണു് ആ പുര അറിയപ്പെട്ടിരുന്നത്.നല്ല വൃത്തിയുള്ള സ്ഥലം നാലു ഭാഗവും പടർന്നു പന്തലിച്ചു നിൽക്കുന്ന മാംകൂട്ടവും ,പ്ലാമ ര ങ്ങളും.” വര്യാ -വര്യാ വല്ലച്ചൻ ഞങ്ങളെ വിളിച്ചു. പൂമുഖപ്പടിയും നിലവുമെല്ലാം നല്ല ഭംഗി. ” മാങ്ങ എടുക്കട്ടെ. – വല്യമ്മ പ്ലേറ്റ് നിറയെ മാങ്ങ പൂണ്ട് മേശ മുകളിൽ വെച്ചു.കഥകളിഭ്രാന്തനാണ്. വർത്തമാനം തുടങ്ങ്യാ നിർത്തില്ല. വല്യമ്മ മുടി ബോബീതി ട്ടാണെപ്പഴും ‘വല്യച്ഛൻ്റെ അവിടത്തെ കാര്യങ്ങൾ അച്ചമ്മളോട് പറഞ്ഞു.ഈ പെരചണ്ടി ച ണ്ടിയായിട്ടാണല്ലേ. നേരെ ആക്കണം.’ പിന്നീട് ഈ ഇല്ലത്തിൻ്റെ കഥ അച്ചമ്മൾ ഞങ്ങളോടായി പറഞ്ഞു. 1941ൽ തറ വാട്ടിൽ നിന്ന് ഭാഗം പിരിഞ്ഞു പോരുമ്പോൾ ഈ ഇല്ലം മാത്തൂർ നമ്പൂതിരിയുടെ കൈയ്യിലായിരുന്നു. ഞങ്ങടെ ഒരു മുത്തപ്പനാണ് ഈ പുര കൈവശം വെച്ചിരുന്നത്. കടം കൊണ്ടു മുടിഞ്ഞ അദേഹം സ്ഥലവും ഇല്ലവും മാത്തൂരെ നമ്പൂരിക്ക് വിറ്റ് കോലോത്തേക്ക് താമസം മാറ്റി. ഇവിടുത്തെ ആൾ മാത്തൂർ നമ്പൂതിരിയെ കണ്ട് സ്ഥലം തിരിച്ചു വാങ്ങിയതിനു ശേഷമേ തറവാട്ടിന്ന് പോന്നുള്ളൂ” ചെറിയ ചെറിയ സൗകര്യങ്ങളേ ണ്ടാക്കീള്ളൂ’ – 47ൽ ഇവിടത്തെ ആൾ മരിച്ചു.ഏട്ടന്മാരുടെ പഠിപ്പും ജോലീം ഒക്കെ ശര്യായിട്ടു വേണം ഇവ ടീം ഒരു ബംഗ്ലാവു പണിയാൻ ” – അതൊരു തീരുമാനം തന്നെയായിരുന്നു. അങ്ങിനെയാണ് 64ൽ വീടുപണി തുടങ്ങിയതും 65 ൽ താമസം തുടങ്ങിയതും.

Categories
ഓപ്പോൾമാർ

മുണ്ടനാട്ടെ അച്ചമ്മൾ

സ്കൂൾ അവുധിക്കാലത്ത് അമ്മാത്ത് (കുന്നം) പാർക്കാൻ പോകുന്ന സമയത്താണ് ഞങ്ങൾ മുണ്ട നാട്ടും പോകാറുള്ളത്. പകൽന്നേരം മാത്രമേ അവിടെ ഉണ്ടാകാറുള്ളൂ. അമ്മാത്ത്ന്ന് ഏതാണ്ട് 10 നാഴിക യോളം നടക്കണം മുണ്ടനാട്ടേക്ക്.ഒരിക്കൽ പോകുന്ന വഴി തടസ്സപ്പെടുത്തി ആർത്തട്ടഹസിച്ചു കൊണ്ട് ഒരാൾ നിൽക്കുന്നു ‘പ്രാന്തനാണത്രേ. ആദ്യമായാണ് പ്രാന്തനെ കാണുന്നത്. ഞങ്ങൾ അമ്മയുടെയും അമ്മായിയുടെയും ഇടക്ക് ഒട്ടിച്ചേർന്ന് നിന്നു.മന ‘യ്ക്കിക്കാരാണ് ഞങ്ങൾ, വഴി മാറിക്കോ”-അമ്മായി പറയേണ്ട താമസം അയാൾ ശാന്തനായി ആംഗ്യ ഭാഷയാൽ ഞങ്ങളെ പോകാനനുവദിച്ചു. നടത്തത്തി ൻ്റെ വേഗത കൂട്ടി. ഇനി നീണ്ടു കിടക്കുന്ന പാടത്തിനക്കരെ എത്തണം. അവിടെ ഒരു തോട് മുറിച്ചുകടക്കണം. തെങ്ങിൻ്റെ ഒറ്റത്തടി പാലം.കുട്ടികൾക്ക് പിടിക്കാതെ കടക്കാൻ പറ്റില്ല.” അതാ ശങ്കരേട്ടൻ, ഞങ്ങളെപാലം കടത്താൻ വരികയാണ്. കൂടെ എണ്ണാഴിവാസ്വേട്ടനുമുണ്ട്.ഉമ്മറത്ത് ശങ്കരേട്ടൻ്റെ അച്ഛനും ( പരമേശ്വരൻ മുണ്ടനാട് ). രണ്ട് അപ്പൻ മാരും ഇരിക്കുന്നുണ്ട്. അച്ഛൻവർത്തമാനപ്രിയ നല്ല’ശങ്കരപ്പനാണ് കുശലാന്വേഷണവും മറ്റും ഉണ്ടായത്. അവർ രണ്ടാളൂം (ശങ്കരപ്പൻ, നാരണപ്പൻ) കൊടുങ്ങല്ലൂർ കോവിലകത്ത് സംബന്ധമുള്ളവരാണ്. ഞങ്ങൾ നേരെ അകത്തേയ്ക്കു ചെന്നു. ഞങ്ങൾക്കായി അവിൽ ഉപ്പുമാവും, പഴവും, പാലും വെള്ളവുമായി കാത്തിരിക്കയാണച്ചമ്മൾ. ആദ്യമായാണു ഞങ്ങൾ അവിലുപ്പുമാവു് കഴിക്കുന്നത്. ഞങ്ങൾ കഴിക്കുന്നതും നോക്കി രണ്ടു കാലും നീട്ടിയാണ് അച്ചമ്മളുടെ ഇരിപ്പ്,
മുണ്ടനാട്ട് പരമേശ്വരൻ നമ്പൂതിരിയുടെ രണ്ടാം വേളി യാ ണട്ടാണ് അച്ചമ്മൾ അവിടെ എത്തുന്നത്.ആദ്യ വേളി നാറാസ്സുനിന്ന് ‘അതിൽ 5 കുട്ടികൾ ‘ അതിൽ ആണായി രാമേട്ടൻ. ബാക്കി 4 പെൺമക്കളെ ഭട്ടിതെക്കേടം, പെരുമനം, എണ്ണാഴി, എരട്ട എന്നി ഇല്ലങ്ങളിലേക്ക് കൊടുത്തു. അച്ചമ്മൾ 4 പ്രസവിച്ചു’ ശങ്കരേട്ടൻ ലീലോപ്പോൾ. പാർവ്വതി യോപ്പോൾ.ദേവകിയോപ്പോൾ ””””, രണ്ടു വകയിലുള്ള മക്കളെയും ഒരു നിലക്കെത്തിക്കാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും വലിയൊരു ശ്രമം അച്ചമ്മൾക്കു വേണ്ടി വന്നിട്ടുണ്ട്.'”അച്ചമ്മളെന്താ ങ്ങനെ കാലും നീട്ടി ഇരിക്കുന്നതെന്ന് ചോദിച്ചപ്പോൾ തനിക്കുണ്ടായ അസുഖത്തെ കുറിച്ച് ഞങ്ങളോടായി പറഞ്ഞു – എന്നിക്ക് ചമ്രം പടിഞ്ഞിരിക്കാൻ പറ്റില്ല്യ. കുറച്ച് വാതത്തിൻ്റെ അസുഖ ണ്ടായി.അനങ്ങാൻ പറ്റാതെ കിടപ്പിലായിരുന്നു.വൈദ്യൻ്റെ കഷായം കൊണ്ടൊന്നും ഗുണണ്ടായില്ല. അപ്പഴാണ് ഗുരുവായൂരിൽ ആടിയ എണ്ണ ആരോ കൊണ്ടുവന്നത് – ആ എണ്ണ ഒരാഴ്ചതേച്ചപ്പഴേയ്ക്കും കൊറെ സമാധാനായി

ഭക്ഷണം കഴിഞ്ഞ് കൈകഴുകി ഇനി എന്തു ചെയ്യണമെന്ന് ആലോചിച്ചു നിൽക്കുമ്പോൾ ഞങ്ങളുടെ ഉള്ള് മനസ്സിലാക്കിയ അച്ചമ്മൾ ” മോളിൽ പോയി കഥാ പുസ്തകങ്ങൾ വായിച്ചോളാൻ പറഞ്ഞു. മുകളിൽ വിശാലമായ ഒരു ഹാൾ ‘ ലൈബ്രറിയാണ്.നിരവധി പുസ്തകങ്ങൾ’ഇംഗ്ലീഷ് മലയാളം നോവലുകളുടെ കൂമ്പാരം’ മാതൃഭൂമി പത്രവും. ആഴ്ചപ്പതിപ്പും അത് പ്രസിദ്ധീകരണം തുടങ്ങിയ നാൾ മുതൽക്കുള്ളത് അവിടെ വ്റ്ത്തിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.കൃഷിയ്ക്കും. വായനയ്ക്കും പഠിപ്പിനും പൂജാദികർമ്മങ്ങൾക്കും ഒരുപോലെ പ്രാധാന്യം കൊടുത്തിരുന്ന ഒരില്ലമാണ് മുണ്ടനാട്

Categories
ഓപ്പോൾമാർ

വടക്കേടത്തച്ചമ്മൾ

ഒരിക്കൽ അച്ചു തേട്ടൻ ലീവിൽ നാട്ടിൽ വന്നപ്പോൾ ഇവിടെ വന്നു മടങ്ങുമ്പോൾ കൂടെ കൊണ്ടുപോയതോർക്കുന്നു ‘- പത്തോ പന്ത്രണ്ടോ വർഷത്തിനു ശേഷം .വൈകുന്നേരമാണ് പോയത്.ചെമ്പ്ര അങ്ങാടിയിൽ പല ചരക്കു കച്ചവടമാണു്. അവിടെ കയറി. കൃഷ്ണേട്ടനാണ് നടത്തിപ്പ് ‘അച്ചുതേട്ടനും സാധനങ്ങൾ എടുത്ത് പൊതിയാൻ തുടങ്ങി.സാന്ത്വനം സീരിയലിലെ പോലെ തോന്നി. ശങ്കരേട്ടൻ വായനശാല സിക്രട്ടറിയായിരുന്നു. നല്ല വായനപ്രിയ നാണ്. ആനന്ദിൻ്റെ ആൾക്കൂട്ടം വായിച്ച് ആധുനിക മഹാഭാരതമെന്നു വിശേഷിപ്പിച്ച ആളാണ് ‘
കട പൂട്ടിടോർച്ച ടി ച്ച് നേരെ വടക്കേടത്തേയ്ക്ക്. വലിയേട്ടൻ്റെ മകൻ അച്ചുതൻ പിറ്റേന്നു പോകാൻ സമ്മതിച്ചില്ല. മനഷ്യൻ ചന്ദ്രനിൽ ഇറങ്ങുന്നതിൻ്റെ കമൻററിയുണ്ട് അതു കേൾക്കണം. രണ്ടു മാസം മുമ്പ് നാരായണേട്ടൻ വാങ്ങിയ വലിയ റേഡിയോ ശബ്ദിക്കാൻ ഇടങ്ങി.32 ബാൻ്റ് ഉള്ള റേഡിയോ .ഇടയ്ക്ക് റേഡിയോ സിലോണിലൂടെ നല്ല പാട്ടുകളും കേൾക്കാം. പൂമുഖത്ത് പഴയ പോലെ വെടി പറഞ്ഞിരിക്കാൻ ആരെയും കാണുന്നില്ല. അന്വേഷിച്ചപ്പോൾ ഇട്ടീര്യപ്പൻ കോലോത്ത് താമസം തുടങ്ങീന്നും, പരമേശ്വരപ്പൻ സന്യാസം സ്വീകരിച്ചു ഇപ്പോൾ ആ ശ്രമത്തിലാണെന്നും നീലാണ്ടപ്പനും സമ്മന്ത ഗൃഹത്തിലാണു താമസമെന്നും നാരായണേട്ടൻ പറഞ്ഞറിഞ്ഞു.ഇപ്പോൾ ധൈര്യമായി പൂമുഖം വഴിക്ക് തന്നെ ഉള്ളിൽ കയറാം. ചാണകം മെഴുകിയിരുന്ന നിലമെല്ലാം സിമൻ്റ് ഇട്ടിരിക്കുന്നു. ഇല്ലത്തിനു വന്ന മാറ്റം ചെറുതൊന്നുമല്ല.’ ആളുകളിലും ഈ മാറ്റം കണ്ട് തുടങ്ങി. ഒന്നര മാത്രം ഉടുത്തു നടന്നി’ രു ന്ന അച്ചമ്മൾ ബ്ലൗസു് ധരിയ്ക്കാൻ തുടങ്ങി. കണ്ണെഴുതി – പൊട്ടു തൊട്ട് – പൗഡർ ഇട്ട് നടക്കാൻ തുടങ്ങി.അച്ചുതൻ വടക്കേടത്തിനും എതിരഭിപ്രായമുണ്ടായിരുന്നില്ല.’ പട്ടാഴി, എളാട് .മരുതുർക ര, മേഴത്തുർ ദേശത്തെ എല്ലാ ഇല്ലങ്ങൾ – ഇവിടെയൊക്കെ വാദ്ധ്യാപ്രവർത്തി വലിയേട്ടനെ ഏല്പിച്ചു.

വായനശാലാ പ്രസിഡണ്ടായിരുന്നുവല്യേട്ടൻ – മറ്റു തിരക്കുകൾ ധാരാളം ഉണ്ടായതിനാൽ പ്രസിഡണ്ട് പദവി മറ്റാരെയോ ഏൽപിച്ചു.
അച്ചമ്മൾ പൂമുഖപ്പടിയിൽ പേടിക്രടാതെ വന്നിരിക്കാൻ തുടങ്ങി. മിക്കവിശേഷങ്ങൾക്കും ഉടുത്തൊരുങ്ങി പോകാൻ ‘ അവസരം കിട്ടി (ആദ്യകാലത്ത് നടക്കാത്ത ആഗ്രഹങ്ങൾ )

Categories
ഓപ്പോൾമാർ

വടക്കേടം

ഞങ്ങളുടെ ഇല്ല ത്തു നിന്നും 7 നാഴിക ദൂരമേ ഉള്ളൂ. പുഴ കടന്ന് അക്കരെയെന്ന് കൊടിക്കുന്ന് ക്ഷേത്രത്തിൻ്റെ വടക്കുവശ ത്തുള്ള പാടം കടന്ന് പോകണം. ചെറിയ കുട്ടിയാകുമ്പോൾ പോയിട്ടുണ്ട്. ഒന്നും ഓർമ്മ തോന്നുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ വലിയ അമ്മയുടെ കൂടെ ഞങ്ങൾ പോയിട്ടുണ്ട് – രണ്ടു ദിവസം പാർക്കാനായി.പടിപ്പുര കന്ന് നേരെ നടന്നു. ഇടതുഭാഗത്ത് കുളം’ വീണ്ടും നടന്നാൽ വലതു വശത്തായി എട്ടുകെട്ട് സമുച്ചയം. നേരെ പത്തായപ്പുര’ പത്തായപ്പുരയുടെ മുകളിലെ വ് റാന്തയിൽ നിന്ന് ” ഇങ്ക് ട് പോന്നോളൂ” എന്ന് വിളിച്ചു പറഞ്ഞയാൾ താഴേക്ക് ഇറങ്ങി വന്നു. ശങ്കരേട്ടൻ – ഞങ്ങളെപത്തായപ്പുരയുടെ മുകളിലേക്ക് കൊണ്ടുപോയി. “അമ്മായികെ ഴ്ക്കോർത്ത് കൂടെ കേറിക്കോളൂ എന്ന് വലിയ അമ്മയോടായി പറഞ്ഞു.പത്തായപ്പുരയുടെ മുകളിൽ നിന്നു നോക്കിയാൽ പൂമുഖ മാളികമുൻ ഭാഗം മുഴുവനും കാണാൻ കഴിയും. മൂന്നാലു നമ്പൂതിരിമാർ ഉമ്മററത്ത് പടിയിലിരുന്ന് സൊറ പറഞ്ഞ് ചിരിക്കുന്നു. കൃഷ്ണേട്ടൻ ഒരു കെറ്റിലിൽ ഞങ്ങൾക്കുള്ള ചായകൊണ്ടു തന്നു. ഇടക്കിടക്ക് ചായ കുടിക്കുന്നത് അവിടത്തെ ഒരു ശീലമാണ് ‘ഇടയിൽ തോർത്തു ധരിച്ച ഒരു നമ്പൂരി മുകളിലേക്ക വന്ന് രണ്ടാമത്തെ മുറി തുറന്നു – ചേന്നപ്പ നാണത്രെ.” അവ ടെയൊക്കെ ചേന്നൻ – പറയന്മാരടെ പേരാണ്. ജയന്തപ്പൻ – ചേന്നപ്പ നായീന്ന് മാത്രേള്ളൂ. ഞങ്ങളെ ആ മുറിയിലേക്ക് മാടി വിളിച്ചു. അമ്പലത്തിൽ പൂജ കഴിഞ്ഞു വരുമ്പോൾ കൊണ്ടുവന്ന അപ്പം തന്നു. ഞങ്ങൾ മുഖത്ത് സന്തോഷം പ്രകടിപ്പിച്ചു. 5 മണിയ്ക്കു കുളിച്ച് പോയതാണ് 3 അമ്പലത്തിൽ ശാന്തി വേണം.’ ചോലക്കാവിലും ,തൃക്കാവിലും.കൃഷ്ണ പുരത്തും.” ഞാനൊറ്റയ്ക്കു വേണം ഇതൊക്കെ – സഹായിക്കാനാ രൂല്ല്യ’ – കഷ്ടം തോന്നി.
ഉമ്മറത്തിരിക്കുന്നവരുടെ ഊണുകഴിഞ്ഞ് മുറുക്കാനുള്ള ശ്രമം തുടങ്ങി.ഞങ്ങളെ ഊണിനായി വിളിച്ചു. അച്ചമ്മളെ ഇതുവരെയ്ക്കും കണ്ടില്ല’ അവർ പൂമുഖത്തേയ്ക്കൊന്നും വരാറില്ലത്രേ. പഴയ കാലം’ കെ ഴ്ക്കിനിയിൽ വെച്ചാണ് ഊണ്.ഇ ല യിലാണ്. ഊണു കഴിയുന്നതുവരെ അച്ചമ്മൾ അടുത്തിരുന്ന് വർത്തമാനങ്ങൾ പറഞ്ഞു. പൂമുഖം വഴി ഞങ്ങൾ പത്തായപ്പുരയിലേക്കു തന്നെ പോയി. കൈ ലിയുടുത്ത നമ്പൂതിരിമാരെ ആദ്യമായി കാണുന്നത് വടക്കേടത്തു നിന്നാണ്.പരമേശ്വര ഏട്ടനം, രാമേട്ടനും’ നാരായണേട്ടനുമെല്ലാം ഉണ്ടായിരുന്നു. ചെസ്റ്റ് ശീട്ട്, ഷട്ടിൽ തുടങ്ങിയ കളികൾ എല്ലാ ദിവസവുണ്ട്.
ഇരിക്കുന്ന വളപ്പുമാത്രമേ ബാക്കിയുണ്ടായുള്ളൂ. ബാക്കിയെല്ലാം ഭൂ നിയമം കൊണ്ടുപോയി. ഞങ്ങളെല്ലാoമിൽ ട്രിയിൽ പോയത് ഒരു പാകോം ഇല്ല്യാത്തോണ്ടായിരുന്നു എന്ന് നാരണേട്ടൻ ഒരിക്കൽ പറഞ്ഞതായോർ ക്കുന്നു. എന്നിട്ടും അലിവു തോന്നിചോലക്കാവിലമ്പലത്തിനടുത്തുള്ള 4 ഏക്കർ ഭൂമി ഒരു മാപ്പിള തിരിച്ചു തന്നതായും നാരണേട്ടൻ പറഞ്ഞതായോർക്ക് ന്നു ‘
ശുദ്ധാശുദ്ധം പാലിച്ചിരുന്ന ഇല്ല മാണെങ്കിലും പുതിയ തലമുറ ( വല്യേട്ടൻ, അച്ച തേട്ടൻ & ബാക്കി) അദ്ധ്വാനിച്ചു ജീവിക്കാൻ കൂടി പഠിച്ചു.’പാട്ടം പിരിച്ചും. സംബന്ധം നടത്തിയും ജീവിച്ചിരുന്ന മുൻ തലമുറ ‘യിൽ നിന്നും വ്യത്യസ്ഥമായി ജീവിക്കാനുള്ള പ്രചോദനം അമ്മാമൻമാരിൽ നിന്നും കിട്ടിയതായും നാരായണേട്ടൻ പറഞ്ഞു. പിറ്റെ ദിവസം രാവിലെ ചായ കഴിഞ്ഞ് തിരിച്ചു പോന്നു.

പോരുമ്പോഴും പൂമുഖപ്പടിയിൽ സൊറ പറഞ്ഞിരിക്കുന്ന വർ അവിടത്തന്നെയുണ്ട്.

Categories
ഓപ്പോൾമാർ

ഓപ്പോൾമാർ

വീണ്ടുമൊരു ലോക് ഡൗൺ കാലം – പഴയ ഓർമ്മകളിലേക്ക് ഒരിയ്ക്കൽ കൂടി പോയാലോ – അച്ഛൻ, അപ്പൻമാർ ഇവരെ കുറിച്ച് എഴുതി. അവരുടെ ഓപ്പോൾ മാരെ കുറിച്ച് എന്തെങ്കിലും എഴുതണ്ടേ -എഴുതി നോക്കാം….

മുത്തശ്ശൻ്റെ വേളി കഴിഞ്ഞ് രണ്ടു വർഷത്തിനുശേഷമാണ് തറവാട്ടിൽ ഒരു കുഞ്ഞിക്കാലു കാണാനായത്. പെൺകുട്ടി. ഭഗവതിയുടെ പേരാണ് ഇട്ടത് ” ആലബന്ധിനി ” ‘ തുടർന്ന് മൂന്നു പ്രസവത്തിലും പെൺകുട്ടികൾ തന്നെ – ‘ആര്യ-ദേവകി – ലീല.. ജ്യോൽസ്യൻ്റെ നിർദേശപ്രകാരം ‘കണ്ണന്നൂർ ക്ഷേത്രത്തിൽ വിഷ്ണുവിന് പുരുഷ സന്താനങ്ങളുണ്ടാകാനായി ചെയ്ത പ്രത്യേക പ്രാർത്ഥനകളുടെ ഫലമായി ആൺ സന്താനങ്ങളായി അഞ്ചു പേർ പിറന്നു.
കാലം മുന്നോട്ടു നീങ്ങി. പെൺകിടാങ്ങളെ ഓരോരുത്തർക്കായി വിവാഹം കഴിച്ചു കൊടുത്തു. ഞങ്ങൾ അവരെ അച്ചമ്മൾ എന്ന ഭാഷാപ്രയോഗത്തിലൂടെയാണ് പരിചയപ്പെട്ടതും” – വിളിച്ചു വരുന്നതും. പഴലിപ്പുറം വടക്കേടത്ത് അച്ചുതൻ നമ്പുതിരി മൂത്ത അച്ചമ്മളെ വേളി കഴിച്ചു.മറുള്ളവരെ മുണ്ടനാട്ടേയ്ക്കും -കപ്ലിങ്ങാട്ടേക്കും, കന്നത്തേയ്ക്കും കൊടുത്തു.

Categories
അനുഭവങ്ങൾ ( എ.ആർ -രാമചന്ദ്രൻ)

ഒരു മാവിന്റെ കഥ

ഭാഗം 54

പതിവുപോലെ പൂമുഖ സംസാരത്തിനിടയിൽ നാരണപ്പൻ – “വൈ ശ്രവണത്തെ അദ്ദേഹത്തിൻ്റെ ഭാഗവതം വായനയാണിപ്പെല്ലാ ദിവസും. ങേ , എന്താത് അച്ഛന് മനസ്സിലായില്ല ‘പടിഞ്ഞാറേ ലെകൃഷ്ണനേ – അന്നത്തെ വായന മുഴുവനും കേട്ടു തോന്നണ്ണ് ണ്ട്. വലിയേട്ടൻ്റെ ആയ നൂണു ദിവസം വൈകുന്നേരം അച്ഛൻ്റെ അമ്മാവൻ്റെ പ്രഭാഷണമുണ്ടായിരുന്നു. ശ്രീകൃഷ്ണകഥയാണ്. അമ്മമാരും, ചെറിയമ്മമാരും, മഹളേരും, മരുമ ഹളേരും, കുട്ടികളും ഷാരസ്വാ മാരും, നായർ സ്ത്രീകളും ദേശത്തെ ആത്തേ മാര്യോളും കൂടി വലിയ ഒരു സദസ്സു തന്നെയുണ്ടായിരുന്നു. പ്രഭാഷണം അതിഗംഭീരമായി ‘സമയം പോയതറിഞ്ഞില്ല. അദ്ദേഹത്തിൻ്റെ ഒടുക്കത്തെ മകനുമായാണ് സുജാതയ്ക്കട വിവാഹം പിന്നീടുണ്ടായത്. ‘ഈ പ്രഭാഷണം കേൾക്കാൻ പടിഞ്ഞാറേ ലെ തന്തകൃഷ്ണനും ഉണ്ടായിരുന്നു. ഒലിയത്തമ്മയെ കണ്ടു പേടിച്ചു ഭ്രാന്തായി നടക്കുകയാണയാൾ, അത്യാവശ്യം അക്രമവാസനയും ഉണ്ട്. ഒട്ടു മാവിൻ്റെ അപ്പുറത്തുള്ള ഒളോറേൻ മാവിൻ്റെ തറയിലിരുന്നാണ് പ്രഭാഷണം കേൾക്കുന്നത്. കൂടെ സ്വന്തം വക പ്രഭാഷണവും

“ഒരു തർക്ക വിഷയത്തിൽ പെട്ടു വിഷമിയ്ക്കുന്ന മാവാണത്. ആ മാവു് കഴിച്ചിട്ടത് ആരെന്നതർക്കം. ഇത്തവണ ഞാൻ വെച്ച മാവു് പൂത്തിട്ടുണ്ടല്ലോ ” _ വിഷയം നാരണ പ്പനാണെടുത്തിട്ടത്.” ഉടനെ വല്യപ്പൻ “ഏത് – ഒളോറേ നോ ” അതു ഞാൻ വെച്ചതാണേ. പൂത്തിട്ടുണ്ടോ – ഏതായാലും പുകലക്കഷായം സ്പ്രേ ചെയ്യാം. ഒരു മാങ്ങണ്ടായിക്കാണാത മോഹണ്ടേ. അതു കേട്ടു വന്ന അച്ഛൻ – നിങ്ങളു രണ്ടാള്വല്ല – ഞാൻ വെച്ചതാണത്.

അസ്സലായിപ്പോയി. പൊകലക്ക ഷായ മൊന്നും അടിക്കണ്ട. ഞാൻ ശങ്കരനെ ഏൽപിച്ചിട്ടുണ്ട്, മരുന്നുകൊണ്ടുവന്ന ടിക്കാൻ. എല്ലാവരും അവിടെ നിന്നു പോയപ്പോൾ പരമേശ്വരപ്പൻ – ഇവ രാരുമല്ല ഞാൻ 51 ൽ മണ്ണുത്തീന്നു കൊണ്ടുവന്നു വെച്ച മാവാണത്. കുറയുടെ സൈഡു് പടുക്കുമ്പോൾ ബാക്കി വന്ന കല്ലുകൊണ്ടാണ് തറ കെട്ടിയത് എന്നും പറഞ്ഞു. ആ തറയിൽ ഇരുന്ന് കൃഷ്ണപ്രഭാഷണം നടത്തിയതുകൊണ്ടാണോ എന്നറിയില്ല. പിറ്റെ കൊല്ലം മുതൽ മാങ്ങയുണ്ടാകാൻ തുടങ്ങി – ഭഗവാൻ്റെ പ്രഭാഷണം കേൾക്കുകയും, സ്വയം പ്രഭാഷണം നടത്തുകയും ചെയ്ത കൃഷ്ണൻ്റെ ആ സുഖത്തിൻ്റെ ശക്തി കുറഞ്ഞു. കേട്ടു പഠിച്ച ഭാഗങ്ങൾ സാദാ സമയത്തും ഉരുവിട്ടു കൊണ്ടിരുന്നു. കൃഷ്ണൻ പശുക്കളെ മേയക്കാൻ പോയി.ഹ.ഹ.കൃഷ്ണൻ മരത്തിൻ്റെ കൊമ്പിൽ കേറി ഹ ഹ . അതാ ഗോപസ്ത്രീ വരുന്നു. അല്ല അത് ചായപ്പീടിക ഗോപാലനാണ്. എന്തായാലും കൃഷ്ണൻ അയാളുടെ രീതിയിലുള്ള ഭാഗവത പ്രഭാഷണം തുടർന്നു കൊണ്ടേയിരുന്നു

Categories
അനുഭവങ്ങൾ ( എ.ആർ -രാമചന്ദ്രൻ)

കോടനാട്

ഭാഗം 53

മുടവനൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പോയാൽ കോടനാടായി. റേഷൻ കടയും, കള്ളുഷാപ്പും അവിടെയാണ്. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന വഴിയും ഇതു തന്നെ. എന്നാൽ സന്ധ്യ കഴിഞ്ഞാൽ അതു വഴി ആരും നടക്കാറില്ല’ ഭയമാണു്,
മുക്കിരി മുനിയുടെയും, ഒലിയത്തമ്മയുടെയും, ആ വാസസ്ഥലമായ ഒലിയം പ്രദേശത്ത് ക്രടെ വേണം നടക്കാൻ ‘

പ്രത്യേകിച്ച് ഒറ്റക്ക് ഒരാൾക്ക് നടക്കാൻ പറ്റില്ല. മല്ലൻകുണ്ട് സ്ഥിതി ചെയ്യുന്നതും അവിടെയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പു് ഒരു താഴ്ന്ന ജാതിക്കാരൻ ശിവഭക്തനായി മുടവനൂരിൽ ഉണ്ടായിരുന്നു. അമ്പലത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. പുറത്തു വന്ന് തപസ്സിരിക്കുക. ശിവൻ തൻ്റെ ഭക്തൻ്റെ കൂടെ സന്ധ്യകഴിഞ്ഞാൽ ആടിപ്പാടുണ്ടത്രേ. തേവരാടിപ്പാടം അമ്പലത്തിൻ്റെ നേരെ മുമ്പിലുള്ള പാടമാണ്.( തേറാടി) മുക്കിരി കുന്നിൻ മുകളിൽ ഒരു ശിവലിംഗം ഉണ്ടാക്കി അവിടെ തപസ്സിരിക്കാൻ തേവർ ആവശ്യപ്പെട്ടതനുസരിച്ച് അയാൾ അവിടെ താമസം തുടങ്ങി.ശിവലിംഗം തമ്പുരാക്കൻമാരുടെ യാണ്. പാറക്കൂട്ടത്തിൽ ഒരു കുഴിയുണ്ടാക്കി അവിടെ ധ്യാനിച്ച് ശിവശക്തിയുണ്ടാക്കിയത്രേ. മൂക്കിരി മുനി എന്ന പേരിലാണ് അയാൾ അറിയപ്പെട്ടത്.

പ്രകൃതിയ്ക്കും നാൽക്കാലികൾക്കും വേണ്ടി പ്രത്യേക പൂജ ചെയ്തിരുന്നു. 50 വർഷം മുമ്പുവരെ എല്ലാ കൊല്ലവും അദ്ദേഹത്തിൻ്റെ പിൻതലമുറക്കാർ മുടക്കം കൂടാതെ പൂജ നടത്തിവന്നിരുന്നു, ഏതാണ്ട് 15 വർഷം മുമ്പു്ചമ്മിണിയുടെ മകൻ സന്ധ്യക്ക് ഒലിയത്ത് കുളിക്കാൻ പോയി. ഒരു സ്ത്രീ അവിടെ കുളിച്ചിരുന്നു. എന്താ ഈ സന്ധ്യക്ക് പെണ്ണങ്ങൾ തന്നെ കുളിക്കണ്” വേഗം സ്ഥലം ഒഴിവാക്കി പോ ആ സ്ത്രീ അടുത്തു വന്നു. തീക്കട്ട പോലുള്ള കണ്ണുകൾ, ആകാശം മുട്ടെ വലുതാവാൻ തുടങ്ങി. ബോധംകെട്ടുവീണു, ആളെ കാണാഞ്ഞ് ആളുകൾ വന്ന് ആസ്പത്രിയിലക്ക കൊണ്ടു പോയി. ബോധം വന്നു, ബുദ്ധിഭ്രമം സംഭവിച്ചു.

മാറ്റമില്ല പാവുട്ടി മനസുബ്രഹ്മ ണ്യൻ നമ്പൂരിയെ കണ്ടു. ഉണ്ടായ കാര്യങ്ങൾ അദ്ദേഹം ഇങ്ങോട്ടു പറഞ്ഞു. ചില വഴിപാടുകൾ ഉപദേശിച്ചു. ഒരാഴ്ചക്കുള്ളിൽ പഴയ പോലെയായ ഏതായാലും ഗൂഢമായ ഒരു സങ്കേതമാണാ പ്രദേശം: ഏതു കാലത്തും വെള്ളം ഒലിച്ചുപോകുന്ന ഒലിയം, മൂക്കിരി മുനിയുടെ വാസസ്ഥലമായ മുക്കിരിക്കുന്ന്, മല്ലൻ കണ്ട് നിൽക്കുന്ന ഭാഗം എല്ലാം അരിക്കത്തെ സ്ഥലം തന്നെ, ഒരു ഗവേഷണത്തിന് വിധേയമാക്കേണ്ട പ്രദേശം.പ്രത്യേകിച്ചു പ്രകൃതി പൂജയും, നാൽക്കാലി പൂജയും നടത്തിവന്നിരുന്ന പ്രദേശം. എന്തായാലും ഒരു പോസിറ്റീവ് എനർജി ആ പ്രദേശത്തു കൂടെ പോയാൽ നമുക്കും അനുഭവപ്പെടും

Categories
അനുഭവങ്ങൾ ( എ.ആർ -രാമചന്ദ്രൻ)

ഒരു ദേശ വിളക്കിന്റെ കഥ

ഭാഗം 52

നാരായണപ്പൻ ചോദ്യവുമായാണ് പൂമുഖത്തേക്ക് കയറി വന്നത്. ” ഉവ്വോ, നാളത്തെ ദേശവിളക്കിൻ്റെ പിരിവിന് വടെ ആരെങ്കിലും വര്ണ്ടായോ. ഇത്തവണ ആരീം കണ്ടില്ല. സാധാരണ ഞാൻ എന്തെങ്കിലും കൊടുക്കാറുണ്ട്.” നടത്തിപ്പൊക്കെ വേറെ ആൾക്കാരാന്നാ കേട്ടത്.അളുടെ പേരു പറയാതെ വടക്കുകിഴക്ക് ഭാഗത്തേക്ക് വിരൽ ചൂണ്ടിയാണു് നാരണപ്പൻ പറഞ്ഞത്. ഓ അവരൊക്കെ കാശെന്താ ചിയ്യണ്ട്ന്ന് നിശ്ശല്യാതെ ഇരിക്കണോരല്ലേ.

എല്ലാ വർഷവും മണ്ഡലകാലത്ത് മുടവന്നൂരിൽ ദേശവിളക്കുണ്ടാകാറുണ്ട്. വന്നവർക്കെല്ലാം ഉച്ചക്കും, രാത്രയും ഭക്ഷണവും ഉണ്ടാകും. സമീപ പ്രദേശങ്ങളിൽ നിന്നും സ്വാമിമാരടക്കം നിരവധി ആളുകൾ പങ്കെടുക്കും. നാരണ പ്പൻ്റെ കോതളം പള്ളിയിൽ കെട്ടിപ്പൊക്കിയ പന്തലിൽ വെച്ചാണ് അയ്യപ്പൻ വിളക്ക്. കുരുത്തോല, വിവിധ തരം പൂക്കൾ എന്നിവ കൊണ്ട് അലങ്കരിച്ച പന്തൽ ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതാലങ്കാര വും ഉണ്ട്. ഇത്തവണ ഞാങ്ങാട്ടിരി മേജർസെററാണ്. അവരുടെ ഉടുക്കു പാട്ടും, വെളിച്ചപ്പാടും, വാവരും കേമമാണ്. പാലക്കൊമ്പ്‌ എഴുന്നള്ളിപ്പ് അമ്പലത്തിൽ നിന്നും -തിരി ഉഴിച്ചിലും: താലവും ആയുള്ള എഴുന്നള്ളിപ്പ് വെളുപ്പിന് 3 മണിക്ക് ഇല്ലത്തു നിന്നും ആണ് പതിപ്പ്.

സ്വാമിമാരുടെ നേതൃത്വം കോരം കടത്തെ കുഞ്ഞ് കുട്ടസ്വാമിയാണു്. വൈകുന്നേരം ഉടുക്കു പാട്ടോടെ പാലക്കൊമ്പെഴുന്നള്ളിപ്പ് ആരംഭിച്ചു.ധാരാളം ആളുകൾ അനുഗമിക്കാന്നുണ്ടായിരുന്നു. അമ്മമാർ രണ്ടു പേരും താലം എഴുന്നള്ളിപ്പിനു വേണ്ട ഒരുക്കങ്ങൾ ചെയ്ത് പടിഞ്ഞാറ്റി’ൽ കാത്തിരുന്നു. നടു മിറ്റത്തെ മണികണ്ഠൻമാരുടെ വിളക്കിൽ നിന്നാണ് കുടത്തിലെ തിരി കൂട്ടവും, താലവും പ്രകാശിപ്പിക്കുന്നത്. ഏതാണ്ട് മൂന്നു മണിക്ക മുമ്പു് താലം കൊള്ളുത്താനുള്ള യാത്ര പുറപ്പെട്ടു’. നമ്മുടെ ഇല്ലത്തേക്ക വരുന്നതിനു പകരം നേരെ അമ്പലത്തിലേക്ക് തിരിച്ചുവിട്ടു.ആരോ ബോധപൂർവ്വം ചെയ്തതാണ്. നാരണപ്പൻ വിരൽ ചൂണ്ടിയ ഭാഗത്തെ ആൾമുന്നിലുണ്ടായിരുന്നുവത്രെ. തിരിച്ച് അയ്യപ്പൻ വിളക്കു നടക്കുന്ന ഭാഗത്തേക്ക് ഇല്ലത്തെ പടിക്കലെത്തിയപ്പോൾ കുടത്തിലെ തിരികൾ കെട്ടു. ചില താലങ്ങളിലെ തിരികളും – “ഞാനപ്പഴേ പറഞ്ഞിട്ടുണ്ട് “വേണ്ടാ – വേണ്ടാന്ന്. എഴുന്നള്ളിപ്പ് നടന്നു നീങ്ങി. അമ്മമാർക്ക് ആകെ വിഷമമായി. മനസ്സു വല്ലാതെ വേദനിച്ചിട്ടുണ്ടാകും. താലം എള്ളുന്നള്ളിപ്പ് പന്തലിൽ കയറി. ആകെ ശോകമൂകമായ അന്തരീക്ഷം. വാവരുസ്വാമിയുടെ മകൻ കോതളത്തിലെ കിണറ്റിൽ വീണു മരിച്ചിരിക്കുന്നു. വള്ളക്കാഘോഷം മുഴുമിപ്പിക്കാനായില്ല. രാവിലെ കുഞ്ഞുക്കുട്ടസ്വാമി ഇല്ലത്തു വന്നു തെറ്റുപറഞ്ഞു – പിറ്റേന്ന് ആമക്കാവ് കുട്ടപ്പണിക്കരെ കാണാൻ പോയിത്രെം. കവടിവെച്ചു നോക്കി ‘മണികണ്ഠൻമാരെ മാനിച്ചില്ലെന്നാണ് തെളിഞ്ഞത്. ഞാനപ്പത്തന്നെ വിചാരിച്ചട്ടുണ്ടു് ഇയാളുടെ നേതൃത്ത്വം ഉണ്ടെങ്കിൽ എന്തെങ്കിലും കുഴപ്പണ്ടാവുന്ന്. നാരണപ്പൻ അച്ഛനോട് പറഞ്ഞു

ഞാനപ്പഴേ പറഞ്ഞിട്ടുണ്ട് വേണ്ടാ വേണ്ടാന്ന്. കുഞ്ഞുകുട്ടസ്വാമി ഉറക്കെ പറഞ്ഞു.