Categories
General

ഊമൻകുത്ത്

പണ്ട് ഇല്ലങ്ങളിൽ ഉണ്ടാക്കിയിരുന്ന ഒരു 4 മണി പലഹാരമാണിത് ഉരലിൽ ഇടിച്ചാണുണ്ടാക്കേണ്ടത്. ചെറിയ ഒരു മാറ്റം വരുത്തി ഇങ്ങനെ ഉണ്ടാക്കാം.ഊമൻ കുത്തടങ്ങിയ മലർ (തെരയാത്ത മലർ എന്നർത്ഥം) – 2 ഗ്ലാസ്റ്റ് തേങ്ങാ പൂൾ – അര മുറി – ശർക്കര 2 അച്ച്
ഇതെല്ലാം കൂടി മിക്സിയിൽ അടിച്ചാൽ ഊമൻകുത്തായി

Categories
General

👹ചോ൪ച്ച അഥവാ മണിയ൯

പൺട് ഇല്ലത്ത് മഴക്കാലത്ത് ഓടുകളുടെ ഇടയിൽ ക്കൂടിയുള്ള ചോർച്ച ചെറിയൊരു പ്രശ്നമായിരുന്നു. പ്രത്യേകിച്ച് മേലടുക്കളയിലും കിഴക്കിണിയിലും. അമ്മമാർ പലയിടത്തും ചെമ്പുകൾ വച്ച് നിലം നനയാതെ നോക്കാൻ ശ്രമിക്കുമായിരുന്നു.
രാത്രി ഊണു സമയത്ത് മഴ വന്നാൽ അൽപം വിഷമമുണ്ടാകുമായിരുന്നു.
ആയിsക്കാണ് നാരണഫൻടെ നരിയുമായുള്ള മുഖാമുഖം ഉണ്ടായത്. കുട്ടികൾക്കാണെ൯കിൽ രാത്രിയായാൽ അൽപം ഭയം. അമ്മമാർ നരിയെ പേടിക്കാനൊന്നുമില്ലെന്ന പറഞ്ഞ് അവരെ സമാശ്വസിപ്പിക്കുമായിരുന്നു.
ഒരുദിവസംഊണുകഴിക്കാനിരുന്നപ്പോൾ മഴ തുടങ്ങി. ഭയങ്കര ഇരുട്ടും. കുട്ടികള്‍ക്ക മഴയേക്കാള്‍ പേടി നരി വരുമോ എന്നായിരുന്നു?. കിഴക്കേ ഇറയത്ത് അപ്പോൾ ഒരനക്കം കേട്ടു. കുട്ടികൾക്കു പേടിതുടങ്ങി. വലിയമ്മ അപ്പോൾ പറഞ്ഞു: ” നരീം പുലീം ഒന്നും പേടിയ്ക്കൺട. ചോ൪ച്ച വരാതിരുന്നാൽ മതിയായിരുന്നു.”
അന്നായരുന്നുപശുക്കുട്ടിയെ പിടിക്കാ൯ നരിയുടെ വരവ്. മഴ തുടങ്ങിയപ്പോൾ നരി ഇറയത്തേക്കു കേറി നിന്നു. അതേ സമയത്തായിരുന്നു വലിയ അമ്മയുടെ “…..ചോർച്ച വരാതിരുന്നാൽ മതിയായിരുന്നു” എന്ന പ്രയോഗം. നരിക്കു തന്നേക്കാളും ഭീകരാനായ ഈ ചോ൪ച്ച ആരാകുമെന്നോ൪ത്ത് പേടിയായി. വേഗം തൊഴുത്തി൯ടെ പുല്ലൊട്ടിയുടെ അററത്തു പോയി മിൺടാതെ കിടപ്പായി. പശുക്കുട്ടിയെ തളള അതിനകം തൊഴുത്തിൽ ഒളിപ്പിച്ചിരുന്നു.
മണിയൻനായ൪ ആ ഇരുട്ടും മഴയുമുളള രാത്രിയാണ് പശുക്കുട്ടിയെ കക്കാനുളള സമയമായി തിരഞ്ഞെടുത്തത്. നോക്കുംപോൾ തൊഴുത്തി൯ടെ പുല്ലൊട്ടിയിലു൯ട് ഒരു ജീവി ചുരു൯ടുകൂടിക്കിടക്കുന്നു. പശുക്കട്ടിയാണെന്നുകരുതി അതിനെയെടുത്ത് വീട്ടിൽ കൊൺടുപോയി തെങ്ങിൽ കെട്ടിയിട്ടു- രാവിലെ നേരത്തെ വിററു കാശാക്കാമെന്ന ഉദ്ദേശത്തോടെ.
നരിയാകട്ടെ പേടിച്ച് കണ്ണുതുറക്കാതെ രാത്രി കഴിച്ചു കൂട്ടി.
നേരം പുലർന്നപ്പോൾ നാണിയമ്മ വാതിൽ തുറന്നു പുറത്തുവന്നു. തെങ്ങിൽ കെട്ടിയിട്ട നരിയെക്കൺട് ഉച്ചത്തിൽ ബഹളം വെച്ചു. നരിക്കും തനിക്കുപറ്റിയ അമളി മനസ്സിലായി. ഉറക്കച്ചടവിൽ പുറത്തുവന്ന മണിയൻനായരും ഇളിഭൃനായി നിന്നു.
അപ്പോഴേക്കും അവിടെയെത്തിയ നാട്ടുകാ൪ ‘നരിയെ പിടിച്ച’ മണിയൻനായരെ ആശംസകൾകൊൺടു മൂടി. അന്നു രാത്രി കുറയിൽ ഒരു ആശംസാസമ്മേളനം കൂടാനും തീരുമാനമായി.
ഇതെല്ലാമറിഞ്ഞ ഫോറസ്ററ് വകുപ്പ് വന്ന് നരിയെ കൊൺടുപോയി. മണിയൻനായരുടെ അഭൃ൪ത്ഥനമാനിച്ച് നരിക്ക് മണിയൻ എന്നു പേരിട്ടു.
തൃശ്ശൂ൪ കാഴ്ച ബംഗ്ളാവിലെത്തിയ ആ നരിയെ ഒരു പ്രതൃേകമുൺടാക്കിയ കൂട്ടിൽ താമസിപ്പിച്ചു. മുരളാൻ പോലും മറന്നു പോയ മണിയൻനരിയുടെ മുഖത്ത് സ്ഥിരം ഒരു അമളിഭാവമായിരുന്നു. രൺടു കൊല്ലം മുൻപു മണിയൻ ഇഹലോകവാസം വെടിഞ്ഞു.
ഇന്നും ത്റുശ്ശൂ൪ കാഴ്ചബംഗ്ളാവിൽ ഒഴിഞ്ഞ 15ാം നമ്പ൪ കൂടി൯മേൽ “മണിയ൯” എന്നു പേരുളള ഒരു ചെംപിലെഴുതിയ ഫലകം കാണാം.